ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ.എൽ.പി സ്കൂളിൽ സി.ആർ. മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന കിച്ചൺ കം സ്റ്റോറിന്‍റെ ശിലാസ്ഥാപനം എം.എൽ.എ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ വിജു കിളിയന്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ ആർ. സുജ, എസ്. വത്സല, പ്രഥമാധ്യാപിക എം.പി. ലൈല, സലിം അമ്പിത്തറ, ആൽഫ, ശ്രീജീവ്, ഉണ്ണി കൃഷ്ണൻ കുശസ്ഥലി, ഡി. എബ്രഹാം, എസ്. സദാശിവൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് യോഗം ശാസ്താംകോട്ട: കേരള കോൺഗ്രസ് (എം) കുന്നത്തൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജിത് കോട്ടവിള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചെറിയാൻ പോളച്ചിറക്കൽ, ജേക്കബ് തോമസ് അരികുപുറം, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, സജിജോൺ കുറ്റിയിൽ, ജോൺ.പി കരിക്കം, സജിത്ത് കോട്ടാവിള, മുരുകദാസൻ നായർ, ജോസ് മത്തായി, ജിജോ ജോസഫ് എ.ജി.അനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.