പുനലൂർ: ചൊവ്വാഴ്ച നടക്കുന്ന പട്ടയമേളയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അവഗണിച്ച സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ് പുനലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. ഔദ്യോഗിക പരിപാടികളില്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായാണ് പട്ടയമേള നടത്തുന്നത്. എല്‍.ഡി.എഫിന്‍റെ രാഷ്ട്രീയ പരിപാടിയായി മാറ്റുന്ന തരത്തിലുള്ളതാണ് നോട്ടീസും കാര്യപരിപാടികളും. എം.എല്‍.എയെപോലെതന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പാര്‍ലമെന്‍റില്‍ എത്തിയ എം.പിക്ക് ഒരു പ്രാധാന്യവും നല്‍കാത്ത നടപടി രാഷ്ട്രീയവിരോധത്താലാണ്. പാവപ്പെട്ട ഭൂരഹിതരായ നിരവധി പേരെ ഒഴിവാക്കിയാണ് സംസ്ഥാനത്ത് അനര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി മേള ആഘോഷിക്കുന്നതെന്നും യു.ഡി.എഫ് ചെയര്‍മാന്‍ എ.എ. ബഷീര്‍, കണ്‍വീനര്‍ ജോസഫ് മാത്യു, നേതാക്കളായ എം.എം. ജലീല്‍, എബ്രഹാം മാത്യു, എം. നാസര്‍ഖാന്‍, ബാലചന്ദ്രന്‍ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.