പുനലൂർ: കരവാളൂർ ചന്തയിൽ നിന്ന് വീട്ടമ്മ വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടെത്തി. കരവാളൂർ മാമൂട്ടിൽ വീട്ടിൽ ദീപ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടത്. മൂന്ന് കഷണങ്ങൾ ആക്കിയാണ് വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കാൻ എടുത്തപ്പോൾ മീനിൽ നിന്ന് കൈകളിലേക്ക് പുഴുകയറിയെന്ന് വീട്ടമ്മ പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. കൺട്രോൾ റൂം പൊലീസ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മത്സ്യം പരിശോധിച്ചശേഷം നശിപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മീൻകട അടച്ചിടാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.