തിരുവനന്തപുരം: അധ്യാപക സർവിസ് സംഘടനാ നേതാവായ ഷെരീഫ് ചന്ദനത്തോപ്പ് ചൊവ്വാഴ്ച സർവിസിൽനിന്ന് വിരമിക്കും. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി, വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന കോഓഡിനേറ്റർ, പാഠ്യപദ്ധതി പരിഷ്കരണ സമിതി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ സമിതി കൺവീനർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചാത്തിനാംകുളം എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിൽ 32 വർഷം അധ്യാപകനായിരുന്നു. 2011 മുതൽ 16 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക മുഖപത്രമായ വിദ്യാരംഗം മാസികയുടെ എഡിറ്റർ ആയും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.