ശാസ്താംകോട്ട: തുളശ്ശേരി മണപ്പുറത്ത് തറവാട് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മധ്യ ഏഷ്യൻ സിറിയൻ കുടിയേറ്റത്തിൻെറ 1200ാം വാർഷികാഘോഷം ശനിയാഴ്ച കല്ലട സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് തോമസ് സാമുവൽ അധ്യക്ഷത വഹിച്ചു. പ്രഫ. ബാബു സക്കറിയ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹന്നോൻ മാർ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തി. ഗീവർഗീസ് അസീസ് ചരിത്രപ്രഭാഷണം നടത്തി. പ്രസിഡന്‍റ് ജോൺ ഡാനിയൽ, സെക്രട്ടറി ജേക്കബ് മാത്യു, ഫാ.ടി തോമസ്കുട്ടി നല്ലില, പടി. കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സി. ഉണ്ണികൃഷ്ണൻ, ജി. സൂര്യനാരായണ ഭട്ടതിരി, ഇമാം ഷാഹുൽ ഹമീദ് ഫൈസി, കെ.ജി. ജോസഫ്, പ്രഫ. കെ.ഒ. പൗലോസ്, ഡോ. മനു ഉമ്മൻ, ഡോ.ജെ. ജോൺസൺ, സണ്ണി പുഞ്ചമണ്ണിൽ, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പ്രതിഷേധ യോഗം ശാസ്താംകോട്ട: കേന്ദ്ര ഗവൺമെന്‍റിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഫാർമിങ് കോർപറേഷൻ ചെയർമാൻ കെ. ശിവശങ്കരൻനായർ ഉദ്ഘാടനം ചെയ്തു. സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. ആദർലോറൻസ്, കെ.കെ. രവികുമാർ, എൻ.യെശ്പാൽ, എസ്. ശശികുമാർ, എസ്.സത്യൻ, അയത്തിൽ അപ്പുകുട്ടൻ, ബി.വിജയമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.