അഡ്മിഷൻ ആരംഭിച്ചു

കടയ്ക്കൽ: എം.എസ്.എം അറബിക് കോളജിൽ അറബിക് അധ്യാപക കോഴ്സുകളിലേക്ക് . പ്ലസ് വൺ അറബിക് ഓപ്ഷൻ, ബി.എ അറബിക്, അഫ്​ദലുൽ ഉലമ പ്രിലിമിനറി എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പാസായവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 9447389563. വീടുകയറി കുടുംബത്തെ ആക്രമിച്ചതായി പരാതി ഓയൂർ: വട്ടപ്പാറയിൽ വീടുകയറി കുടുംബത്തെ സമീപവാസി ആക്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രി ഒമ്പതോടെ വട്ടപ്പാറ പുല്ലപച്ച നെജിയ മൻസിലിൽ നാജി (35), ഇദേഹത്തി‍ൻെറ ഭാര്യ, ഇവരുടെ എട്ടും മൂന്നും വയസ്സുള്ള കുട്ടികൾ എന്നിവർക്കുനേരെയാണ്​ ആക്രമണമുണ്ടായത്​. ആംബുലൻസ് ഡ്രൈവറായിരുന്ന നാജിക്ക്​ പരിക്കേറ്റതിനെ തുടർന്ന് രണ്ട് കാൽവിരൽ മുറിച്ച് മാറ്റിയിരുന്നു. തുടർന്ന് അഞ്ച് മാസമായി വീട്ടിൽ കിടപ്പിലാണ്. ആരോപണവിധേയൻ നാജിയുടെ ഭാര്യയെ കഴിഞ്ഞദിവസങ്ങളിൽ ശല്യംചെയ്തിരുന്നു. സംഭവദിവസം ആശുപത്രിയിൽ പോയി കാൽ സ്റ്റിച്ച് ചെയ്ത ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു നാജി. രാത്രിയിൽ വീടി‍ൻെറ കതക് തകർത്ത് അകത്തുകടന്ന അക്രമി യുവതിയെയും മക്കളെയും മർദിച്ചു. തുടർന്ന്​ നാജിയുടെ സ്റ്റിച്ചിട്ടിരുന്ന കാലിൽ ചവിട്ടി പരിക്കേൽപിച്ചു. യുവതിയുടെ കഴുത്തിൽ കിടന്ന ഒന്നരപ്പവൻ സ്വർണ മാലയും പതിനായിരം രൂപയും ഇയാൾ അപഹരിച്ചതായും പരാതിയിൽ പറയുന്നു. ബഹളം കേട്ട്​ നാട്ടുകാരും വിവരമറിഞ്ഞ്​ പൊലീസും സ്ഥലത്തെത്തി. കുടുംബത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.