പുനലൂർ-പത്തനാപുരം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

പുനലൂർ: പുനലൂർ-പത്തനാപുരം റോഡിൽ നെല്ലിപള്ളിയിൽ റോഡ്​ തകർന്ന ഭാഗത്ത്​ ഞായറാഴ്ച വൈകീട്ട് മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടുതുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മുതൽ വലിയ വാഹനങ്ങൾ കടത്തിവിടും. വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡ് തകർന്നത്. ഇതുകാരണം മൂന്നുദിവസമായി ഇതുവഴിയുള്ള യാത്രക്കാരും മറ്റും ഏറെ ബുദ്ധിമുട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.