'രാത്രിവര' ചിത്രപ്രദർശനം ആരംഭിച്ചു

കൊല്ലം: കേരള ചിത്രകലാ പരിഷത്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടറ മരുതിമലയിലും പള്ളിമൺ എം.വി. ദേവൻ കലാഗ്രാമിലും ആശ്രാമം എയിറ്റ്​ പോയിന്‍റ്​ ആർട്ട് ഗാറിയിലുമായി നടന്ന 'രാത്രിവര' ചിത്രകലാ ക്യാമ്പനോടനുബന്ധിച്ചുള്ള ചിത്രപ്രദർശനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ബൈജു പുനുക്കൊന്നൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബി. പ്രജു, സംസ്​ഥാന പ്രസിഡന്‍റ്​ എവറസ്റ്റ് രാജ്, ജനറൽ സെക്രട്ടറി എൻ.ജി. ജോൺസൺ എന്നിവർ സംസാരിച്ചു. കേരള ലളിതകല അക്കാദമി അവാർഡ് ജേതാക്കളായ സ്​മിത എം. ബാബു, ആർ.ബി. ഷിജിത്ത് എന്നിവരെ ആദരിച്ചു. സി.പി.ഐ ലോക്കൽ സമ്മേളനം കുണ്ടറ: സി.പി.ഐ കുണ്ടറ ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജി. ബാബു, എ. ഗ്രേഷ്യസ്​, ആർ. ശിവശങ്കരപ്പിള്ള, ടി. സുരേഷ്​കുമാർ, ജലജ ഗോപൻ, ടി. ജറോം, കുണ്ടറ പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ആർ. ഓമനക്കുട്ടൻപിള്ള, ആർ. വേണുഗോപാൽ, ബി. ശ്രീകുമാർ, സ്വാഗതസംഘം പ്രസിഡന്‍റ്​ സിന്ധു രാജേന്ദ്രൻ, സെക്രട്ടറി ആർ. മോഹനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.