കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ക്യു 78ലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയിൽനിന്ന് കെ. മനോജ്കുമാർ, ബി. രാധാകൃഷ്ണപിള്ള, ഐസക് ഈപ്പൻ, മുഹമ്മദ് ഷാഫി, വി.ആർ. ജയലത, ഓമനക്കുട്ടൻ, എസ്. സിജി എന്നിവരും സി.പി.എമ്മിൽനിന്ന് ഇബ്രാഹിംകുട്ടി, രാജേന്ദ്രൻ പിള്ള ആർ. പ്രസന്നൻ, സന്ധ്യ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റായി കെ. മനോജ്കുമാറിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.