എൽ.ഡി.എഫ് പ്രതിഷേധം

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരി‍ൻെറ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ എൽ.ഡി.എഫ് ദേശീയ പ്രക്ഷോഭത്തി‍ൻെറ ഭാഗമായി പ്രതിഷേധ ധർണ നടത്തി. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ ആർ. സോമൻപിള്ള അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ല സെക്രട്ടേറിയറ്റംഗം സി. രാധാമണി, ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.ജെ. കൃഷ്ണപിള്ള, പി.ആർ വസന്തൻ, കമറുദ്ദീൻ മുസ്​ലിയാർ, അബ്ദുൽസലാം അൽഹന, കരിമ്പാലിൽ സദാനന്ദൻ, നൂറുദ്ദീൻ, റെജി ഫോട്ടോപാർക്ക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.