ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ശാസ്താംകോട്ട സുധീറിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം പോരുവഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കുവള്ളിയിൽ നടന്നു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷംനാദ് അയന്തിയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആർ. അരുൺരാജ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ നിതിൻ കല്ലട, കാഞ്ഞിരവിള അജയകുമാർ, ഇഞ്ചക്കാട് അജയൻ, ഷാഫി ചെമ്മാത്ത്, നാസർ കിണറുവിള, ആർ. സദാശിവൻപിള്ള, അർത്തിയിൽ അൻസാരി, ബിനു മംഗലത്ത്, അബ്ദുൽ സമദ്, ഡോ. എം.എ. സലീം എന്നിവർ സംസാരിച്ചു. സർഗോത്സവം ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാല സർഗോത്സവം സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാവിരുന്നുകൾക്കൊപ്പം 'ചിൽഡ്രൻസ് ഓഫ് ഹെവൻ'എന്ന ചലച്ചിത്രവും പ്രദർശിപ്പിച്ചു. കെ.ബി. ശെൽവമണി, ബിജി ആന്‍റണി, സുജാത രാമചന്ദ്രൻ, യേശുദാസൻ, ടി. ജോസ്കുട്ടി, ദേവരാജൻ, ജെ. ജോസ്, എൽ. വൃന്ദ, എസ്. ശ്രീഹരി, ജിജി, ശ്രുതി, അജിത മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.