ലൈബ്രറി കൗൺസിൽ ജില്ല സർഗോത്സവം; കൊട്ടാരക്കര താലൂക്കിന് ഓവറോൾ

കൊല്ലം: ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ ജില്ല സർഗോത്സവത്തിൽ 120 പോയന്‍റ് നേടി കൊട്ടാരക്കര താലൂക്ക് ഓവറോൾ ചാമ്പ്യൻഷിപ് നേടി. 106 പോയന്‍റോടെ കൊല്ലം താലൂക്കിനാണ് രണ്ടാംസ്ഥാനം. കവി ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പി.ബി. ശിവൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി.അംഗം പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ്, വി.പി. ജയപ്രകാശ്​മേനോൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.