കൊട്ടിയം: നെടുമ്പന പഞ്ചായത്ത് കമ്മിറ്റിയില്‍ മരംമുറി വിഷയത്തില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ആശുപത്രിയിലെ മരംമുറിച്ച വിഷയം ശനിയാഴ്ച ഒന്നാമതായി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തനിക്കോ പഞ്ചായത്തംഗത്തിനോ സംഭവത്തില്‍ ബന്ധമില്ലെന്നും സൂപ്രണ്ടിൻെറ അനുവാദത്തോടെയാണ് മരം മുറിച്ചതെന്നും, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ പരാതി നല്‍കാത്തത് ദുരൂഹമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പ്രസിഡന്‍റിൻെറ ചേംബറിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവരെ നേരിടാനായി ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടത് യോഗത്തെ ബഹളമയമാക്കി. കമ്മിറ്റി ബഹിഷ്‌കരിച്ച് പുറത്തുവന്ന കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധയോഗം നടത്തുകയും മിനിറ്റ്‌സ് കത്തിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസല്‍ കുളപ്പാടം ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂര്‍ സമദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ശോഭനകുമാരി, ഹാഷിം, റജില ഷാജഹാന്‍, സുജ ബിജു, ആരിഫ സജീവ്, ഷീല മനോഹരന്‍, ശിവദാസന്‍ തുടങ്ങിയ മെംബര്‍മാരുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.