എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണം

കൊല്ലം: പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണയോഗംമേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. എല്‍.ജെ.ഡി ജില്ല പ്രസിഡന്‍റ്​ കായിക്കര നജീബ് അധ്യക്ഷതവഹിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ജനതാദള്‍ (എസ്) അഖിലേന്ത്യ സെക്രട്ടറി ഡോ. നീലലോഹിതദാസ്, കെ.പി.എ.സി ലീലാകൃഷ്ണന്‍, ഷെബീര്‍ മാറ്റാപ്പള്ളി, പ്രഫ. മാധവന്‍പിള്ള, എ. വിനീത്കുമാര്‍, കല്ലില്‍ സോമന്‍, സിബിന്‍ തേവലക്കര, ആനന്ദരാജന്‍പിള്ള, ചവറ സുനില്‍, ജൂലിയസ്, കുഞ്ഞികൃഷ്ണന്‍, നൗഷാദ്, രാജശേഖരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാലിയും പൊതുസമ്മേളനവും കൊല്ലം: എസ്.ഡി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക- ഇരകളും വേട്ടക്കാരും തുല്യരല്ല' പ്രമേയത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. പഴയാറ്റിൻകുഴി ജങ്​ഷനിൽ നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം അഷറഫ് പ്രാവച്ചമ്പലം ഉദ്​ഘാടനം ചെയ്തു. കൈയാലയ്ക്കൽ ഹാരീസ് അധ്യക്ഷതവഹിച്ചു. നിസാമുദ്ദീൻ തച്ചോണം മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം ഷാഹുൽഹമീദ് , മണ്ഡലം വൈസ് എൻ.സി. വിശ്വനാഥൻ, നവാബ്, ഹാരീസ് കൂട്ടിക്കട, നിസാം, എം.എം. സിദ്ദീഖ്​ , സുധീർ റഹുമാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.