ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമം

കുണ്ടറ: പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്തൃസംഗമം ജില്ല പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മിനി തോമസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോശി ഉമ്മൻ, പഞ്ചായത്ത് അംഗങ്ങളായ വിദ്യാഭ്യാസസമിതി അധ്യക്ഷൻ വി. വിനോദ്, മുക്കൂട് രഘു, കെ. ദേവദാസൻ, വി.കെ. മഞ്ജു, വി. സദാശിവൻ, വി.ഇ.ഒ. ആശ എന്നിവർ സംസാരിച്ചു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് കൊല്ലം: വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെയും സാമൂഹികനീതി ഓഫിസിന്‍റെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശങ്കേഴ്‌സ് ആശുപത്രിയില്‍ നടക്കും. സബ്കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ശങ്കേഴ്‌സ് ആശുപത്രി തയാറാക്കിയ സ്‌പെഷല്‍ ഹെല്‍ത്ത് പാക്കേജ് ലോഞ്ചിങ് നിര്‍വഹിക്കും. ഫോണ്‍ - 0474 2756000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.