ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറി നടത്തിയ ഭരണഘടന സംരക്ഷണ സദസ്സും അവാർഡ് ജേതാക്കളെ ആദരിക്കലും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ആർ. മദനമോഹനൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രതിഭകളെ കവി ചവറ കെ.എസ്. പിള്ള അനുമോദിച്ചു. എബി പാപ്പച്ചൻ, ആർ. സജിമോൻ, സി. പ്രസന്നകുമാർ, എം. അലിയാര് കുഞ്ഞ്, എച്ച്. ഷാജി, ഗിരീഷ് കുമാർ, അബ്ബാസ് കുഞ്ഞ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ഇടവനശ്ശേരി കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനഘടന സംരക്ഷണ സദസ്സ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.