തഴവ ഗവ. ആർട്സ് കോളജ് കെട്ടിടം നിർമാണം; ടെൻഡർ ഉടൻ

കരുനാഗപ്പള്ളി: തഴവ ഗവ. കോളജിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. 2020 ജൂണിൽ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി കാമ്പസിൽ കോളജ് കെട്ടിടം നിർമിക്കുന്നതിന് കിഫ്‌ബി 13.54 കോടി രൂപ നൽകുന്നതിന് ഭരണാനുമതി ലഭിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. വാടക കെട്ടിടത്തിലെ അസൗകര്യങ്ങൾ സംബന്ധിച്ച പരാതി ശക്തമായ സാഹചര്യത്തിലാണ് സി.ആർ. മഹേഷ് എം.എൽ.എ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചത്. എത്രയും വേഗം സാങ്കേതിക അനുമതി നൽകി കെട്ടിടം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.