പരവൂര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂനയില്‍ നന്ദനത്തില്‍ ശ്രീനിവാസന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാള്‍ കുടുംബ സമേതം വിദേശത്താണ്. വീടിന്‍റെ മുന്‍ വാതില്‍ കുത്തിത്തുറന്ന ശേഷമാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. വീട്ടില്‍നിന്നും 13 പവന്‍ സ്വര്‍ണവും നിരീക്ഷണ കാമറകളുടെ ഡി.വി.ആറും കവര്‍ന്നിട്ടുണ്ട്. വീട്ടിലെ നിരീക്ഷണ കാമറകള്‍ ദിശ മാറ്റിവെച്ച നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ശ്രീനിവാസന്‍റെ സഹോദരി രാത്രി കുടുംബവീട്ടിലേക്ക് മടങ്ങപ്പോയിരുന്നു. വ്യാഴാഴ്ച രാവിലെ തിരികെ വീട്ടിലേക്ക് വന്നപ്പോഴാണ് വീടിന്‍റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. സമീപത്തെ നിരീക്ഷണ കാമറകള്‍ പരിശോധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.