കാറിടിച്ച് യാത്രക്കാരന് പരിക്ക്; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാത്രി 9.30ഓടെ ചിന്നക്കട റൗണ്ടിന് സമീപമാണ് അപകടം. കാറിന്‍റെ ചക്രം കാലിലൂടെ കയറി കരിക്കോട് ചപ്പേത്തടം സ്വദേശി നൗഷാദിന് (42) ഗുരുതര പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം നിര്‍ത്താതെപോയ കാര്‍ ചിന്നക്കടക്കടുത്തുവെച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തടഞ്ഞിട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു വാഹനത്തിൽ. ഇവർക്കെതിരെ കേസെടുത്തതായി ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.