ചിത്രം- കണ്ണനല്ലൂര്‍: സംസ്ഥാന വനിതാ കമീഷന്‍റെയും നെടുമ്പന ഗാന്ധി ഭവന്‍ സ്‌നേഹാലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ 'സ്ത്രീധനവും, സാമൂഹിക കാഴ്ചപ്പാടുകളും' വിഷയത്തില്‍ ചര്‍ച്ചയും സെമിനാറും സംഘടിപ്പിച്ചു. വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയ ഡയറക്ടര്‍ പ്രസന്ന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജ കുമാരി, 'സ്ത്രീധനവും സാമൂഹിക കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ ചാത്തന്നൂര്‍ എ.സി.പി. ഗോപകുമാര്‍ ചര്‍ച്ച നയിച്ചു. ആയുഷ് പ്രതാപ്, ഭുവനചന്ദ്രന്‍, നെടുമ്പന ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍കുമാര്‍, സുമ മോഹന്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തംഗം വസന്ത ബാലചന്ദ്രന്‍, പി.ആര്‍.ഒ ഷിബുറാവുത്തര്‍, മുഖത്തല സുബാഷ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.