എൻ.ജി.ഒ യൂനിയൻ പ്രകടനം

ചിത്രം- കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്മേൽ സംഘടനകളുമായി ചർച്ച ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. യൂനിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ ഉദ്ഘാടനം ചെയ്‌തു. യൂനിയൻ ജില്ല പ്രസിഡന്‍റ് ബി. പ്രശോഭദാസ് അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ല സെക്രട്ടറി വി.ആർ. അജു, ജില്ല ജോയന്‍റ് സെക്രട്ടറി ജെ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.