ഖാദിസിയ്യ സനദ് ദാന പ്രഖ്യാപന സമ്മേളനം

ചിത്രം- കൊല്ലം: ഖാദിസിയ്യയുടെ 28ാം വാര്‍ഷിക 10ാം ബിരുദദാന പ്രഖ്യാപന സമ്മേളനം കിളികൊല്ലൂരിൽ നടക്കും. ഈവർഷം അവസാനം നടക്കുന്ന ബിരുദ ദാന മഹാസമ്മേളനത്തിന്‍റെ മുന്നോടിയായിട്ടാണ് പ്രഖ്യാപന സമ്മേളനം. ജൂൺ ഏഴിന് ഉള്ളാൾ ഖാസി ഹാമിദ് കോയമ്മ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും. സ്വാഗത സംഘം ഭാരവാഹികളുടെ യോഗത്തിൽ ചെയർമാൻ ഹൈദറൂസ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി സമ്മേളന പ്രഖ്യാപനത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ സൈനുദ്ദീൻ ബാഅലവി തങ്ങൾ, ജനറൽ കൺവീനർ നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ റഹ്​മാൻ ബാഫഖി തങ്ങൾ, സിദ്ദീഖ് മിസ്ബാഹി, നവാസ് ജൗഹരി, നൈസാം സഖാഫി, അഷറഫ് ബുഖാരി, മുഹമ്മദ് ഷാഫി ജൗഹരി, മുഈനുദ്ദീൻ തട്ടാമല, ഫസ്​ലുദ്ദീൻ മാവിള, അബ്ദുൽ സമദ്, അബ്ദുൽസ്വാദിഖ്, ഷാജഹാൻ സഖാഫി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.