പുത്തൂരിൽ പുതിയ മാർക്കറ്റ് ഒരുങ്ങുന്നു

കൊട്ടാരക്കര: കാത്തിരിപ്പിനൊടുവിൽ പുത്തൂർ മത്സ്യച്ചന്തയുടെ ആധുനീകരണം തുടങ്ങുന്നു. 2.84 കോടി മുടക്കിയാണ് നിർമാണം. മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ഇടപെടലാണ് മത്സ്യച്ചന്ത യാഥാർഥ്യമാകുന്നതിന് പിന്നിൽ. തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. താൽക്കാലിക ചന്ത മാറ്റവും അനുബന്ധ നടപടികളും പൂർത്തിയായാൽ ഉടൻ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു. പുത്തൂർ മണ്ഡപം ജങ്ഷന് കിഴക്കുഭാഗത്ത് കോട്ടക്കൽ കണിയാപൊയ്ക കുളം റോഡരികിലാകും താൽക്കാലിക ചന്ത. ഷീറ്റുകൾ പാകിയ ഷെഡുകളുടെ നിർമാണം ഏകദേശം പൂർത്തിയായി. 10 ലക്ഷം രൂപയാണ് താൽക്കാലിക ചന്ത നിർമാണത്തിന് കുളക്കട പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ------------------------------ ചിത്രം- കാറ്റിൽ വാഴ നശിച്ചു കൊട്ടാരക്കര: പെരുകുളം പത്തുപറ എലായിൽ കാറ്റിൽ വാഴകൾ നശിച്ചു. പെരുകുളം സ്വദേശികളായ നടുവത്ത് വീട്ടിൽ രാജ്മോഹനൻ, കണ്ണൻകുളങ്ങര വീട്ടിൽ രാജപ്പൻ, പടപ്പൻപ്ലാവിള വീട്ടിൽ രാധാകൃഷ്ണപിള്ള, ചോണാട്ട് വടക്കതിൽ അജയകുമാർ എന്നിവരുടെ 250 ഓളം ഏത്തവാഴകളാണ് നശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.