ചിത്രം- കൊട്ടിയം: റൈസിങ് കൊട്ടിയവും സൗഖ്യപ്രയാണും ചേർന്ന് ഹോമിയോ ചികിത്സാ ക്യാമ്പും മരുന്നുവിതരണവും നടത്തി. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്ത്. സ്പോൺസർഷിപ് കാർഡ് വിതരണം ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല ബിനുവും എമർജൻസി മെഡിക്കൽ കിറ്റ് വിതരണം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്‍റ് എൽ. ജലജകുമാരിയും നിർവഹിച്ചു. റൈസിങ് കൊട്ടിയം വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. റോയൽ സമീർ, ഡോക്ടർമാരായ എബ്രഹാം വൈദ്യൻ, സുരേഷ് കുമാർ എന്നിവർ വിഷയവതരണം നടത്തി. വാർഡ് അംഗം സലാവുദീൻ, സബ് ഇൻസ്‌പെക്ടർ സുജിത് നായർ, സിദ്ദിഖ് അസ്നാർ അയൂബ് മേത്തർ, സകീർ എന്നിവർ സംസാരിച്ചു. ------------------------------------------ ചിത്രം- മഴയിൽ റോഡ് തോടായി; ജനം ദുരിതത്തിൽ ഇരവിപുരം: മഴയിൽ റോഡ് ചളിക്കുണ്ടും വെള്ളക്കെട്ടുമായതോടെ കാൽനടയാത്ര പോലും ദുസ്സഹം. പുനർനിർമാണം നടക്കുന്ന ചെമ്മാൻമുക്ക് അയത്തിൽ റോഡിൽ പാർവത്യാർ മുക്കിലാണ് റോഡ് തോടായി മാറിയത്. അപ്സര, പവർ ഹൗസ്, കാഞ്ഞിരത്തുംമൂട് ഭാഗങ്ങളിലാണ് റോഡിൽ വെള്ളക്കെട്ട്. അയത്തിൽ മുതൽ രണ്ടാം നമ്പർ വരെയുള്ള ഭാഗമാണ് റോഡ് ചളിക്കുണ്ടായത്. ഈ ഭാഗത്ത് ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരും തെന്നി വീഴുന്നതും പതിവാണ്. കഴിഞ്ഞമാസം ആദ്യമാണ് ചെമ്മാൻമുക്ക് മുതൽ അയത്തിൽ വരെയുള്ള റോഡ് പുനർനിർമാണത്തിനായി അടച്ചത്. പാർവത്യാർമുക്കിൽ വൈദ്യുതി ബോർഡിന്‍റെ ട്രാൻസ്ഫോമറിനടുത്തായാണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡിന്‍റെ പുനർനിർമാണം വേഗത്തിലാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അയത്തിൽ നിസാം ആവശ്യപ്പെട്ടു. പാറയുടെ ലഭ്യതക്കുറവും റോഡിൽ നിന്നെടുക്കുന്ന മണ്ണ് സൂക്ഷിക്കാനും സ്ഥലമില്ലാത്തതാണ് പ്രവൃത്തിയുടെ വേഗക്കുറവിന് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. റോഡിന്‍റെ പുനർനിർമാണത്തിനാവശ്യമായ പാറ തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. അവിടെ നിന്നും ഇപ്പോൾ ആവശ്യത്തിന് പാറ വരാത്ത അവസ്ഥയുണ്ട്. കൂടാതെ പാറയിടാൻ വേണ്ടി റോഡിൽനിന്ന് എടുത്തുമാറ്റുന്ന മണ്ണ് സൂക്ഷിക്കുന്നതിനാവശ്യമായ സ്ഥലത്തിനായി റവന്യൂവകുപ്പിന്‍റെ സഹായം തേടിയിട്ടുള്ളതായും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.