കൊല്ലം: ആദിച്ചനല്ലൂർ വില്ലേജിൽ റവന്യൂ രേഖകൾ തിരുത്തൽ വരുത്തി രണ്ടേക്കർ സർക്കാർ ഭൂമി തട്ടിയെടുക്കാൻ ബിഷപ്പിന് ഒത്താശ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഭൂരഹിതർ ഭൂമിക്കായി സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ജില്ലയിലാണ് ഈ സംഭവം വകുപ്പുതല ഓഡിറ്റിൽ കണ്ടെത്തിയത്. അനധികൃതമായി, നിയമവിരുദ്ധ മാർഗങ്ങളിലൂടെ കൈക്കലാക്കിയതും, കൈവശം വെച്ചിരിക്കുന്നതുമായ ഭൂമി കണ്ടെത്തുന്നതിലേക്ക് ജില്ല തലത്തിൽ വ്യാപക പരിശോധന നടത്തണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, ട്രഷറർ ഇസ്മായിൽ ഖനി, വൈസ് പ്രസിഡന്‍റുമാരായ സലീം മൂലയിൽ, ഓയൂർ യൂസുഫ്, സെക്രട്ടറിമാരായ ഷെഫീക്ക് ചോഴിയക്കോട്, ഷമീന കലാം എന്നിവർ സംസാരിച്ചു. ---------------------------------------- പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍-അണ്ണാ ഡി.എച്ച്.ആര്‍.എം കൊല്ലം: പരീക്ഷാഫീസ് അടയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മുടക്കുകയാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് പുത്തന്‍ പരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ലംസംഗ്രാന്‍റ് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലും പരീക്ഷാഫീസ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ടും നല്‍കുന്ന രീതി തുടരണം. നിലവില്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് അടയ്ക്കാത്ത നടപടി തുടര്‍ന്നാല്‍ എം.ബി.ബി.എസ്, എന്‍ജിനീയറിങ് തുടങ്ങി പ്രഫഷനല്‍ കോഴ്‌സുകളില്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടാവും. വിദ്യാര്‍ഥികളുടെ അക്കാദമിക് ഇയര്‍ നഷ്ടമാവാതെ സമാന്തര പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വിഷയത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.