അഞ്ചൽ: കുട്ടികളുടെ സുരക്ഷയെക്കരുതി ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽനിന്നും അടുത്ത വീടിന്‍റെ വരാന്തയിലേക്ക് പ്രവർത്തനം മാറ്റിയതോടെ കുട്ടികളെത്താൻ മടിക്കുന്നതായും അംഗൻവാടിയുടെ പ്രവർത്തനം നിലച്ചതായും നാട്ടുകാർ. അഞ്ചൽ ഗ്രാമപഞ്ചായത്ത് വട്ടമൺ വാർഡിലെ 80ാം നമ്പർ ആയിരവില്ലിക്കോണം അംഗൻവാടിയുടെ പ്രവർത്തനമാണ് നിലച്ചത്. തഴമേൽ ആയിരവില്ലി ക്ഷേത്രത്തിന് സമീപത്തുള്ള ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽനിന്ന് അംഗൻവാടികളുടെ പ്രവർത്തനം ഒഴിവാക്കമെന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് താൽക്കാലികമായി തൊട്ടടുത്ത വീടിന്‍റെ വരാന്തയിലേക്ക് മാറ്റി. ഇവിടേക്ക് കുട്ടികളെ വിടാൻ രക്ഷാകർത്താക്കൾ മടിക്കുകയാണ്. അംഗൻവാടി അധ്യാപിക വിവരം അഞ്ചൽ ഐ.സി.എസ്.ഡി അധികൃതരെ അറിയിച്ചുവെങ്കിലും പരിഹാര നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. എന്നാൽ, പ്രവർത്തനം നിലച്ചിട്ടില്ലെന്നും കലക്ടറുടെ ഉത്തരവിന്‍റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത വീടിനോട് ചേർന്ന് പ്രത്യേകമായി ക്രമീകരിച്ച മുറിയിലേക്ക് പ്രവർത്തനം മാറ്റേണ്ടി വന്നതെന്നും സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായും ഗ്രാമ പഞ്ചായത്തംഗം അഖിൽ രാധാകൃഷ്ണണൻ പറഞ്ഞു. ചിത്രം. അഞ്ചൽ വട്ടമൺ ആയിരവില്ലിക്കോണത്തെ അംഗൻവാടിക്കെട്ടിടം (KE ACL - 1 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.