കൊട്ടാരക്കരയിൽ ആധുനിക ശ്മശാനം നിർമിക്കും

കൊട്ടാരക്കര: നഗരസഭയിലെ ഉഗ്രംകുന്നിൽ ആധുനിക രീതിയിലുള്ള ഗ്യാസ്​ ശ്മശാനം നിർമിക്കും. നഗരസഭയുടെ നേതൃത്വത്തിൽ 58 ലക്ഷം രൂപ മുടക്കിയാണ് പൊതു ശ്മശാനം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എ. ഷാജു അറിയിച്ചു. മൃതദേഹം സംസ്​കരിക്കാൻ ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് പൊതു ശ്മശാനം ഏറെ സഹായകരമാകുമെന്നും ചെയർമാൻ പറഞ്ഞു. സമീപവാസികൾക്ക് ബുദ്ധിമുട്ട് വരാത്ത നിലയിലായിരിക്കും ആധുനിക രീതിയിലുള്ള പൊതു ശ്മശാനത്തിന്‍റെ നിർമാണമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം നാലിന് രാവിലെ 11ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർമാണ ഉദ്ഘാടനം നിർവഹിക്കും. -------------------------------------- ബയോബിൻ വിതരണം ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ബയോ ബിന്നിന്‍റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് എം. അൻസർ നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് റീന അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബി. ബിജു, ജി. ജയശ്രീ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജ്യോതി ദാസ്, ഡി. രമേശ്‌, കെ. ലിജി, ജെ. അമ്പിളി, വി.ഇ.ഒ ബിന്ദു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.