സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

ഓയൂർ: റോഡുവിള ഇൻസൈറ്റ് കരിയർ അക്കാദമിയും ശാസ്​താംകോട്ട എ.ടി.എം.എം മിഷൻ ആശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നു വരെ റോഡുവിള അൽഹാദി അറബിക് കോളജിൽ നടത്തും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. അൻസാർ ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം ജസീന ജമീൽ, സഫർഖാൻ, എ. സലിം എന്നിവർ നേതൃത്വം നൽകും. ജലവിതരണം മുടങ്ങും കൊട്ടാരക്കര: പുത്തൂർ ബദനി ജങ്ഷൻ മുതൽ ആലക്കൽ ജങ്ഷൻ വരെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി പവിത്രേശ്വരം പഞ്ചായത്തിലെ പുത്തൂർ, പാങ്ങോട്, കക്കാട് കുന്നുംപുറം, തേവലപ്പുറം എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ ജലവിതരണമുണ്ടായിരിക്കില്ലെന്ന്​ കൊട്ടാരക്കര അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സോണിയ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.