ഇരവിപുരം: വളർത്തുപക്ഷികളും പക്ഷിക്കൂടുകളും വിൽപന നടത്തുന്ന കടയിൽ മോഷണം. വിലകൂടിയ പക്ഷികളും കൂടുകളും മോഷണം പോയി. ഇരവിപുരം ജങ്ഷനടുത്ത് ശിവപ്രസാദിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് അക്വേറിയം ആൻഡ് ശിവജി കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലാണ് മോഷണം. മുന്തിയ ഇനം തത്തകൾ, പ്രാവുകൾ, മറ്റ് കിളികൾ, കിളിക്കൂടുകൾ എന്നിവയാണ് മോഷണം പോയത്. പുലർച്ച മൂന്നോടെയാണ് സംഭവം. ഇവിടെയുണ്ടായിരുന്ന നിരീക്ഷണ ക്യാമറ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു വച ശേഷമായിരുന്നു മോഷണം. ഇവിടെ തന്നെയുളള മറ്റൊരു കാമറയിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഇരവിപുരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധിച്ചു കൊട്ടിയം: ക്ഷേത്രോത്സവത്തിനിടെ, യുവാക്കളെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിനെത്തുടർന്ന് ബന്ധുക്കൾ പ്രതിഷേധിച്ചു. ചാത്തന്നൂർ എ.സി.പി സ്ഥലത്തെത്തി പ്രതികളെ പിടികൂടാമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ചൊവ്വാഴ്ച വൈകീട്ട് മുഖത്തല ക്ഷേത്രത്തിനടുത്തായിരുന്നു പ്രതിഷേധം. ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച നടക്കുന്നതിനിടെ, കമ്പിവടിയുമായെത്തിയ സംഘം മുഖത്തല സ്വദേശികളായ കിരൺ, പ്രവീൺ, ശ്രീജിത്ത്, ഹരി, മുരുകൻ, വിശാഖ് എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപിച്ചത്. പരിക്കേറ്റവർ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.