കരുനാഗപ്പള്ളി: കുട്ടികൾ അരങ്ങുതകർത്തത് പ്രേക്ഷകർക്ക് വേറിട്ട കാഴ്ചാനുഭവമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, സൂസന്നയുടെ കണ്ണാടി, ഐക്യപുര വിശേഷങ്ങൾ എന്നീ നാടകങ്ങളാണ് 21 പേരടങ്ങുന്ന കുട്ടികളുടെ നാടകസംഘം അവതരിപ്പിച്ചത്. ആദിനാട് തെക്ക്, കാട്ടിൽകടവ്, പ്രകാശം ഗ്രന്ഥശാലയുടെ 50ാം വാർഷിക ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ നാടകാവതരണം നടന്നത്. അമേയ സുനിൽ, അർച്ചന, അഭിരാജ്, ഷാലിമ, അമീറ, ആദിത്യൻ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥശാല സെക്രട്ടറി കൂടിയായ സൈജു വി. ആദിനാടാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. എൻ.സി. പ്രേംചന്ദ്രൻ അധ്യക്ഷതവഹിച്ചു. ചിത്രം: ആദിനാട് തെക്ക് പ്രകാശം ഗ്രന്ഥശാലയിൽ കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.