കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർദിഷ്ട വാൾ എലിവേറ്റഡ് ഹൈവേക്ക് പകരം കരുനാഗപ്പള്ളിയിൽ പില്ലർ ഫ്ലൈ ഓവർ നിർമിക്കുന്നതിന് ദേശീയപാത വികസന അതോറിറ്റി അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അറിയിപ്പിനെ സേവ് കരുനാഗപ്പള്ളി ഫോറം സ്വാഗതം ചെയ്തു. ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവും ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പി., എ.എം. ആരിഫ് എം.പി, കെ. സോമപ്രസാദ് എം.പി, കെ.സി. വേണുഗോപാൽ, സി.ആർ. മഹേഷ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർക്കും ജനകീയസമരത്തിന് സഹായം നൽകിയ മുഴുവൻ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഫോറവും കരുനാഗപ്പള്ളി താലൂക്ക് മർചന്റ്സ് അസോസിയേഷനും നന്ദി അറിയിച്ചു. പാലം നിർമാണത്തിന് അധികം വേണ്ടി വരുന്ന തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര തീരുമാനത്തിന് അനുകൂലമായ നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ഫോറം ചെയർമാൻ കെ.ജെ. മേനോൻ അധ്യക്ഷത വഹിച്ചു. താലൂക്ക് മർചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു പുളിമൂട്ടിൽ, സെക്രട്ടറി മുനീർ വേലിയിൽ, ട്രഷറർ ശ്രീജിത് ദേവ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് സുധീർ ചോയ്സ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.