ഓയൂർ: സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകൾക്കായുള്ള മധ്യവേനലവധി ക്യാമ്പിന്‍റെ ഉദ്ഘാടനം പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എം. വസന്താകുമാരി, വാർഡ് അംഗം രാജു ചാവടി, എസ്.എം.സി ചെയർമാൻ എം.ബി. പ്രകാശ്, പി.ടി.എ വൈസ് പ്രസിഡന്‍റ് എസ്. ലാൽ, എം.പി.ടി.എ പ്രസിഡന്‍റ് രഞ്ജിനി, ഗാർഡിയൻ എസ്.പി.സി വൈസ് പ്രസിഡന്‍റ് പ്രിയ, പി.ടി.എ അംഗം മാണി, മുൻ പഞ്ചായത്ത് അംഗം ഷാജിമോൻ, വി. റാണി എന്നിവർ സംസാരിച്ചു. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു: ദുർഗന്ധം വമിച്ച് പുത്തൂർ മത്സ്യച്ചന്ത കൊട്ടാരക്കര: പുത്തൂർ ചന്തയിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയിട്ടും ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മത്സ്യ സ്റ്റാളിലേക്ക് കയറണമെങ്കിൽ ഈ ചളി വെള്ളം ചവിട്ടിക്കടക്കണം. ചെറുകിട കച്ചവടക്കാർ വ്യാപാരം നടത്തുന്ന സ്റ്റാളിനുള്ളിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ മാർക്കറ്റിന്‍റെ നിർമാണത്തിന്‍റെ ഭാഗമായി ചന്ത താൽക്കാലികമായി മാറ്റേണ്ടിവരും. നിലവിലെ ചന്തയിലെ മാലിന്യ നീക്കം അധികൃതർ മറന്ന മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.