ഐ.സി.എസ് ബിരുദദാന സമ്മേളനം തുടങ്ങി

ശാസ്താംകോട്ട: മൂന്ന് ദിവസം നീണ്ട ഐ.സി.എസ് ആൻഡ്​ ഹാശിമിയ്യ ബിരുദദാന സമ്മേളനം തുടങ്ങി. ഖലീൽ റഹ്മാൻ ഹാശിമി തങ്ങൾ പതാക ഉയർത്തി. എം.എ. റഷീദ് മദനി ഉദ്ഘാടനം ചെയ്തു. പി.കെ. ബാദ്ഷ സഖാഫി അധ്യക്ഷതവഹിച്ചു. പി.എം. സെയ്തലവി ദാരിമി, എ.എ. അസീസ് വെളുത്തമണൽ, എൻ. ഷിഹബുദ്ദീൻ തങ്ങൾ, എ. അബ്ദുറഷീദ്, പി.എ. ഖാജാ, എം. അബൂബക്കർ മുസ്​ലിയാർ എന്നിവർ സംസാരിച്ചു. എസ്. മുഹമ്മദ് നൗഫൽ ബാഖവി സിയാറത്തിന് നേതൃത്വം നൽകി. ഓൺലൈൻ ആത്മീയ സദസ്സിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. പരിസ്ഥിതി സമ്മേളനവും ഹദീസ് ഗവേഷണ പഠനവും ഇന്ന് നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് പൊതു സമ്മേളനത്തിൽ ഓൾ ഇന്ത്യ ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ 147 യുവ പണ്ഡിതർക്ക് ഹാശിമി ബിരുദം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.