അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളി ഗവ.എൽ.പി സ്കൂളിലെ ശനിയാഴ്ച രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 7561074550, 9495103270. തുടർച്ചയായ വോൾട്ടേജ് കുറവ് വ്യാപാരികളെ വലയ്ക്കുന്നു അഞ്ചൽ: ആയൂരിൽ തുടർച്ചയായി വൈദ്യുതി വോൾട്ടേജ് കുറയുന്നത് ആയൂരിലെ വ്യാപാരികളേയും ചെറുകിട സംരംഭകരേയും വലയ്ക്കുന്നു. ഇതുമൂലം പല വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ത്രീ ഫെയ്സ് കണക്ഷൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ നിശ്ചലമാണ്. മതിയായ വോട്ടേജ് ലഭിക്കാത്തതാണ് കാരണം. 240 വോൾട്ടേജ് ആവശ്യമുള്ളിടത്ത് 180ഉം അതിൽ താഴെയുമാണ് പലപ്പോഴും ലഭിക്കുന്നത്. ആയൂർ-അഞ്ചൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമർ മാറ്റിവെക്കുന്ന പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ടയർ വർക്സ്, പ്രിന്‍റിങ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. വൈദ്യുതി ഓഫിസിൽ വിവരമന്വേഷിച്ചാലും തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നതെന്നും പറയപ്പെടുന്നു. എത്രയുംവേഗം ഇതിന് പരിഹാരമുണ്ടാക്കാനുള്ള നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. പ്രതിഷേധ സംഗമം കൊട്ടാരക്കര: കേന്ദ്ര സർക്കാറിൻെറ ഇന്ധന നയത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന നടത്തിയ പ്രതിഷേധ സംഗമം കൊട്ടാരക്കരയിൽ എസ്.യു.സി.ഐ (സി) ജില്ല സെക്രട്ടറി ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ട്വിങ്കിൾ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ വി. ഉഷാകുമാരി, പി.ജി. ഷീജ, വി. ലീല, ആതിര, പി.പി. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.