ചിത്രം - കൊല്ലം: കേരള കലാവേദി സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ജില്ല പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണി അധ്യക്ഷതവഹിച്ചു. ബി. ബിന്ദു, വി. റീന എന്നീ മുതിർന്ന നഴ്സുമാരെ ക്യൂ.എസ്.എസ്.എസ് ഡയറക്ടർ ഫാ. ജോ അലക്സ്, കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ടി.ആർ. രതീഷ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. 20 നഴ്സുമാരെ സാമൂഹികപ്രവർത്തകൻ ആർ. പ്രകാശൻപിള്ള അനുമോദിച്ചു. ആർ.എം.ഒ ഡോ. അനു ജെ. പ്രകാശ്, ആൽബർട്ട് റോക്കി, സാബു ബനഡിക്ട്, പി.ജെ. ഷൈൻകുമാർ എന്നിവർ സംസാരിച്ചു. ----------------------------------- കുടുംബയോഗം ചിത്രം- കൊല്ലം: കുടുംബ കൂട്ടായ്മകൾ അനിവാര്യമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലന്‍റഴികം തെറ്റിക്കുഴി തിനവിള കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുടുംബയോഗം പ്രസിഡന്‍റ് വി. ശശിധരന്‍ അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഡോ. ആതുരദാസ്, എച്ച്. ഷാനവാസ്, പ്രഫ. ബെറ്റ്സി എഡിസണ്‍, റാണി നൗഷാദ്, ഷീജ മണികണ്ഠന്‍, ഫിലോമി, ബി.എസ്സിക്ക് ഒന്നാം റാങ്ക് നേടിയ ആതിര ബാബുരാജ്, മറ്റു വിദ്യാഭ്യാസ മേഖലകളില്‍ നിലവാരം പുലര്‍ത്തിയവരെയും മേയര്‍ പ്രസന്ന ഏണസ്റ്റ് അവാർഡ് നല്‍കി ആദരിച്ചു. നേതാജി ബി. രാജേന്ദ്രന്‍, ഗിരി ആര്‍. പല്ലവി, ഡോ. ആര്‍. ഷീല, ഷിബു ദാമോദരന്‍, വി.ആര്‍. അനില്‍ നോവല്‍റ്റി, പ്രഫ. വി. മോഹന്‍ദാസ്, എസ്. അജയകുമാര്‍, ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.