വാഹനപ്രചാരണ ജാഥ ഇന്ന്

കൊല്ലം: മേയ്‌ 18നും 19നും കൊല്ലത്ത് ചേരുന്ന കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു 14ാമത്​ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥമുള്ള വാഹനപ്രചാരണ ജാഥകൾ വെള്ളിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ.എം. ഇക്ബാൽ ക്യാപ്റ്റനായ പടിഞ്ഞാറൻ മേഖല ജാഥ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ഡി. തുളസിധരക്കുറുപ്പ് രാവിലെ 9.30ന് കൊട്ടിയത്ത് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് പി.കെ. ബാലചന്ദ്രൻ ക്യാപ്റ്റനായ കിഴക്കൻ മേഖല ജാഥ ചടയമംഗലത്ത് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.