പുനർനിർമിച്ച റോഡ് വീണ്ടും വെള്ളക്കെട്ടായി

(ചിത്രം) കൊട്ടിയം: ലക്ഷങ്ങൾ മുടക്കി . പേരയം ഡോൺ ബോസ്കോ - മൈലാപ്പൂര് റോഡിൽ ചേരിമുക്കിനടുത്താണ് റോഡ് വെള്ളക്കെട്ടായത്. ഇവിടത്തെ വെള്ളക്കെട്ട് മാറ്റുന്നതിനായി കഴിഞ്ഞ രണ്ടുവർഷം മുമ്പ് റോഡിൽ തറയോട് നിരത്തിയിരുന്നു. ഈ തറയോടുകളെല്ലാം തകർന്നാണ് റോഡിൽ മലിനജലംകെട്ടിക്കിടന്ന് ചളിക്കുണ്ടായി മാറിയത്. തൃക്കോവിൽവട്ടം പഞ്ചായത്തിൽപ്പെട്ട 16ാം വാർഡിൽപെട്ട ഈ പാത തിരക്കുള്ള റോഡുകളിലൊന്നാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴി കാൽ നടയാത്രപോലും ദുസ്സഹമായനിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.