ഇന്ത്യന്‍ ഗ്രാമോത്സവ് നാളെ

കൊല്ലം: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവ് ശനിയാഴ്ച വെളിയം പഞ്ചായത്ത് പത്മാവതി ഗാര്‍ഡനില്‍ നടക്കും. വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വെളിയം പഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഭാരത് ഭവന്‍, സൗത്ത് സോണ്‍ കള്‍ചറല്‍ സെന്‍റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. താൽക്കാലിക ഒഴിവ് കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ 'സാമൂഹികവികസനം പോളിടെക്‌നിക്കിലൂടെ' സ്‌കീം നടപ്പാക്കുന്നതിന് വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്‍റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷ 17 മുതല്‍ ഓഫിസില്‍നിന്ന് സൗജന്യമായി ലഭിക്കും. അവസാന തീയതി 27 വൈകീട്ട്​ മൂന്ന് വരെ. അഭിമുഖം മേയ്​ 30ന് പത്തിന്. ഫോണ്‍: 9447975846. സിറ്റിസണ്‍ കാമ്പയിൻ പത്തനാപുരം: കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുന്നതി‍ൻെറ ഭാഗമായ 'ദി സിറ്റിസണ്‍' കാമ്പയിന് വിളംബര ഘോഷയാത്രയോടെ പത്തനാപുരത്ത് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം കെ.ബി. ഗണേഷ​്​കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. തുളസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് നസീമ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എ.ബി. അന്‍സാര്‍, സുനറ്റ്, ബല്‍ക്കീസ് ബീഗം, കില റിസോഴ്‌സ് പേഴ്‌സണ്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.