ഗുരുകുലം അവധിക്കാല ക്യാമ്പ് സമാപിച്ചു

ചിത്രം - ഓച്ചിറ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ 'ഗുരുകുലം 2022' അവധിക്കാല ക്യാമ്പ് സമാപിച്ചു. ശിവഗരി മഠം ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ചു. ഗീതാരാജു, സുൽഫിയ ഷെറിൻ, ലത്തീഫാ ബീവി, അയ്യാണിക്കൽ മജീദ്, ഓച്ചിറ എസ്. നിയാസ്, കെ.ബി. രാധാകൃഷ്ണൻ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു. -------------------------------- ഇനി ഞാൻ ഒഴുകട്ടെ പദ്ധതി ചിത്രം - ചവറ: തേവലക്കര ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡിൽ ആലയിൽ തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയാണ് ചെയ്തത്. വാർഡ് അംഗം പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി. ഫിലിപ്​, ജനപ്രതിനിധികളായ അനസ് നാത്തയ്യത്ത്, രാധാമണി, ഓമനക്കുട്ടൻപിള്ള, എം.എ. അൻവർ, അസി. സെക്രട്ടറി സജി, ഹരിത ​​​കേരള മിഷൻ ജില്ല ആർ.പി. ബീനാദയൻ, അസി. എൻജിനീയർ ഡ്രോജി തരകൻ, മുഹ്സിന, മുഹമ്മദ് ഷാൻ, കോ ഓഡിനേറ്റർ ലൈജു എന്നിവർ സംസാരിച്ചു. 350 മീറ്റർ നീളമുള്ള തോടിന്‍റെ ഭാഗത്താണ് നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.