ജലസഭയും ജലനടത്തവും

കരുനാഗപ്പള്ളി: ജലാശയങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ശുചിത്വ മിഷ‍ന്‍റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ സംഘടിപ്പിച്ച ജല നടത്തവും ജലസഭയും ശ്രദ്ധേയമായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ജലയാത്ര ആലുംകടവ് മണ്ണേൽകടവിൽ സമാപിച്ചു. ജലസഭ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഡോ. പി. മീന, വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എം. ശോഭന, ഇന്ദുലേഖ, എൽ. ശ്രീലത, പടിപ്പുര ലത്തീഫ്, നഗരസഭ കൗൺസിലർമാരായ സീമാ സഹജൻ, സിംലാൽ, എം. അൻസാർ, സതീഷ് തേവനത്ത്, നഗരസഭ സെക്രട്ടറി എ. ഫൈസൽ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, സൂപ്രണ്ട് വിനോദ് എന്നിവർ പങ്കെടുത്തു. ചിത്രം: (1) കരുനാഗപ്പള്ളി നഗരസഭയിൽ ജലസഭ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (2) നഗരസഭയിൽ നടന്ന ജല നടത്തം ആലുംകടവ് ടി.എസ് കനാൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.