കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

കൊല്ലം: കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ 17ാമത്​ ജില്ല സമ്മേളനം കൊല്ലം ജലഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​​ തറയിൽ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എ.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കുക, നിലവിൽ കിട്ടേണ്ട പെൻഷനറി ആനുകൂല്യങ്ങൾ സമയാസമയം നൽകുക, പെൻഷൻകാരെ മെഡി സിപ്പിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് കമ്പനിയുടെ കൊള്ളയിൽനിന്ന്​ മോചിപ്പിക്കുക, നിലവിലുള്ള വാട്ടർ അതോറിറ്റിയെ പഴയ പി.എച്ച്​.ഇ.ഡി ആക്കി മാറ്റുക എന്നീ അടിയന്തര ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എ. ഷംസുദ്ദീൻ, ഡി. സുന്ദരേശൻ, ബി. രാജേന്ദ്രൻപിള്ള, എൻ. രാമകൃഷ്ണപിള്ള, വിമലൻ, കെ. രവിദാസ്, വർഗീസ് പുനലൂർ, എ. താണുപിള്ള, വൈ. സെയ്ഫുദ്ദീൻ, തങ്കമണിയമ്മാൾ, വൈ. മുഹമ്മദ് സലാം, വി.എസ്. സുലേഖ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ഡി. ബാബുരാജ് (പ്രസി.), കെ. രവിദാസ്​, വൈ. മുഹമ്മദ്​ സലാം (വൈസ്​ പ്രസി.​​), എ. ഷംസുദ്ദീൻ (സെക്ര.), ജെ. പ്രശാന്തൻ, വൈ. സെയ്ഫുദ്ദീൻ (ജോ.​​ സെക്ര.), ബി. രാജേന്ദ്രൻപിള്ള (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.