യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കേസ് രേഖകളുമായി എൽ.ഡി.എഫ് സ്ഥാനാർഥി; നാടകീയമായി സൂക്ഷ്മപരിശോധന

പെരുമ്പാവൂര്‍: നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന വേളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേസ് രേഖയുമായി രംഗത്തെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. ഇതോടെ നഗരസഭയിലെ 17ാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധിയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി.

ഇവര്‍ നാമനിർദേശ പത്രികയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെ​െച്ചന്ന് തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.

എതിര്‍കക്ഷി ഉന്നയിച്ച കേസിനെ സംബന്ധിച്ച് തനിക്കറിയില്ലെന്നും സമന്‍സ് കൈപ്പറ്റിയിട്ടി​െല്ലന്നും സത്യവാങ്മൂലം എഴുതിനല്‍കി മടങ്ങിയ സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായി കേസ് രേഖകള്‍. പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് കോടതിയില്‍ ഇവര്‍ ഒപ്പിട്ടുനല്‍കിയ വക്കാലത്തും രണ്ടുതവണ കോടതി കേസ് പരിഗണിച്ചതി​െൻറ രേഖകളുമായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രംഗത്തെത്തിയത്.

ഇരിങ്ങോളിലെ ഒരു സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തതാണ് ഇവര്‍ക്ക് പുലിവാലായത്.

എല്‍.ഡി.എഫ് നേതൃത്വം പത്രിക സ്വീകരിച്ചതി​െൻറ വിശദ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെ​െട്ടന്നാണ് വിവരം. ഇതോടെ യു.ഡി.എഫി​െൻറ ഉറച്ച കോട്ടയായ 17ാം വാര്‍ഡിൽ ആശങ്കയിലാണ് നേതൃത്വം.

Tags:    
News Summary - LDF candidate files case against UDF candidate; Dramatically scrutinized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.