മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരുമ്പാവൂർ പാറപ്പുറം മദ്റസത്തു മക്ക വിദ്യാർഥികളുടെ സംഭാവന മദ്റസ കമ്മിറ്റി പ്രസിഡന്റ് വി.എം. ദിനിൽ ഹെൽത്ത് കെയർ ജില്ല കൺവീനർ ടി.എം. കുഞ്ഞുമുഹമ്മദിന് കൈമാറുന്നു
പെരുമ്പാവൂർ: മാരക രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിരാലംബർക്കായി പ്രവർത്തിക്കുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരുമ്പാവൂർ പാറപ്പുറം മദ്റസത്തു മക്ക വിദ്യാർഥികൾ 2,16,520 രൂപ സ്വരൂപിച്ച് നൽകി.
മദ്റസ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മദ്റസ കമ്മിറ്റി പ്രസിഡന്റും ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റുമായ വി.എം. ദിനിൽ മാധ്യമം ഹെൽത്ത് കെയർ ജില്ല കൺവീനർ ടി.എം. കുഞ്ഞുമുഹമ്മദിന് തുക കൈമാറി.
ഹെഡ്മാസ്റ്റർ പി.കെ. അഷ്റഫ്, അസി. ഹെഡ്മാസ്റ്റർ എം.എം. ഇബ്രാഹിം, മാധ്യമം ഏരിയ കോഓഡിനേറ്റർ പി.എ. സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് എൻ.എം. അബ്ദുൽ ജബ്ബാർ, ഇ.ബി നബീൽ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ തുക സ്വരൂപിച്ച മുഹമ്മദ് സൊഹാൻ മാലിക്, ആദം പി.എസ്, അസ മറിയം എന്നീ വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.