പ്രതീകാത്മക ചിത്രം

മയക്കുമരുന്ന് വരുത്തുന്നത് ഒാൺലൈൻ വഴി

പെരുമ്പാവൂർ: പെരുമ്പാവൂരിൽനിന്ന്​ പൊലീസ് പിടികൂടിയ എൽ.എസ്.ഡി സ്​റ്റാമ്പുകൾ പ്രതികൾ വാങ്ങുന്നത് ഒൺലൈൻ വഴി. ബിറ്റ്കോയിൻ ഉപയോഗിച്ച് വരുത്തിച്ച സ്​റ്റാമ്പുകളാണ് പെരുമ്പാവൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് കൊണ്ടുവന്നത്.

ചില ഡി.ജെ പാർട്ടികളിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു സ്​റ്റാമ്പ്​ നാലുകഷണം വരെയാക്കി നാക്കിനടിയിൽ ഇടും. നാലുമണിക്കൂർ വരെ ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സ്​റ്റാമ്പി​െൻറ ഉപയോഗം ഗുരുതര അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കും.

1500ലേറെ രൂപക്കാണ് ഒരു സ്​റ്റാമ്പ്​ ഇവർ വിൽക്കുന്നത്. ഇൻസ്​റ്റഗ്രാം വഴിയാണ് ഇവരുടെ പ്രധാന വിൽപന. കഴിഞ്ഞ ദിവസം 45 എൽ.എസ്.ഡി സ്​റ്റാമ്പുമായി എൻജിനീയറിങ്​ വിദ്യാർഥിയായ കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽ ദേവ് (20), വഴിക്കടവ് താഴത്തെവീട്ടിൽ ജുനൈസ് (19), കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21) എന്നിവരെ പെരുമ്പാവൂരിൽനിന്ന്​ ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റൂറൽ ജില്ലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി സ്​റ്റാമ്പ് വേട്ടയാണിത്. ഇത്​ സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.

Tags:    
News Summary - Drugs are coming through online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.