റോഡിന്റെ മധ്യഭാഗത്ത് നില്ക്കുന്ന വൈദ്യുതി തൂണ്
പെരുമ്പാവൂര്‍: റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാതെ ടാറിങ് നടത്തിയതായി ആക്ഷേപം. കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ കിഴക്കേ അയ്മുറിയും കൊരുമ്പശ്ശേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലവുംകുടി പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കിയപ്പോള്‍ വൈദ്യുതിത്തൂൺ ഏകദേശം റോഡിന്റെ ഒത്തമധ്യത്തിലായ സ്ഥിതിയാണ്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്.
11, 12 വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്നതാണ് ഇലവുംകുടി പാടശേഖരം. 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് ടാറിങിന് മുമ്പ് പോസ്റ്റ് അരികിലേക്ക് മാറ്റി സ്ഥാപിക്കാതെ പണി പൂര്‍ത്തിയാക്കിയത്. എട്ട് മീറ്റര്‍ മാത്രം വീതിയുള്ള റോഡില്‍ മൂന്ന് മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്തത്. പഞ്ചായത്ത് മരാമത്ത് വിഭാഗത്തിന്റെയും കെ.എസ്.ഇ.ബിയുടെയും കെടുകാര്യസ്ഥതയാണ് അശാസ്ത്രീയ നിര്‍മാണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.