ക​നാ​ല്‍ ബ​ണ്ട് ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ര്‍ന്നു

പെ​രു​മ്പാ​വൂ​ര്‍: മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ക്കാ​ട് ആ​ന​ക്കു​ഴി ഷാ​പ്പി​നു​ സ​മീ​പം ക​നാ​ല്‍ ബ​ണ്ട് ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ര്‍ന്നു. കു​റു​പ്പം​പ​ടി-​പാ​ണം​കു​ഴി പ്ര​ധാ​ന റോ​ഡി​ല്‍നി​ന്ന്​ ഐ​മു​റി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ക​നാ​ല്‍ ബ​ണ്ട് റോ​ഡാ​ണ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന​ത്. പെ​രി​യാ​ര്‍ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ കോ​ട​നാ​ട് വെ​സ്​​റ്റ്​ ബ്രാ​ഞ്ച് ക​നാ​ലി​െൻറ പ്ര​ള​യ​ക്കാ​ട് ഭാ​ഗ​ത്തെ ഇ​ട​ത്​ ബ​ണ്ടാ​ണി​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10നാ​ണ്​ സം​ഭ​വം.

ലി​ങ്ക് റോ​ഡാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ണ്ടാ​യി​ല്ല. റോ​ഡി​നു താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ ത​ക​ര്‍ന്നി​ട്ടു​ണ്ട്.

ക​നാ​ലി​െൻറ വ​ശ​ങ്ങ​ളി​ലെ പൊ​ത്തു​ക​ളി​ല്‍ മ​ഴ​വെ​ള്ള​മി​റ​ങ്ങി ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ട​താ​ണ് ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. റോ​ഡ് ത​ക​ര്‍ന്ന ഭാ​ഗ​ത്തി​െൻറ എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കി നി​ര്‍മാ​ണം ആ​രം​ഭി​ക്കാ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​ധി​കൃ​ത​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​ടി. അ​ജി​ത്കു​മാ​ര്‍, പെ​രി​യാ​ര്‍വാ​ലി സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ര്‍ എ​ന്‍. സു​പ്ര​ഭ, എ​ക്‌​സി.​എ​ൻ​ജി​നീ​യ​ര്‍ സി.​വി. ബൈ​ജു, അ​സി. എ​ക്‌​സി.​എ​ൻ​ജി​നീ​യ​ർ എ​ന്‍.​എ. ബി​ജി എ​ന്നി​വ​രും എം.​എ​ല്‍.​എ​യോ​ടൊ​പ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.