കോവിഡ് വ്യാപനം; വോട്ടുപിടിത്തത്തി​െൻറ 'റൂട്ട്​മാപ്പ്​ മാറ്റി' സ്ഥാനാർഥികൾ

മൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വോട്ടുപിടിത്തത്തി​െൻറ റൂട്ട്​മാപ്പ്​ മാറ്റി സ്ഥാനാർഥികൾ. കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമീഷൻ നേര​േത്തതന്നെ ചില നിർദേശങ്ങൾ നൽകിയിരുന്നു.

എന്നാൽ, ആദ്യഘട്ടത്തിൽ ഇതെല്ലാം പാലിച്ച് വോട്ടുപിടിക്കാനിറങ്ങിയ സ്ഥാനാർഥികളും മുന്നണികളും പിന്നീട് ഇതെല്ലാം മറന്നു.

സ്ഥാനാർഥിയും അനുയായികളും കൂട്ടമായി ഇടിച്ച്​ കയറുന്ന സ്ഥിതിയുണ്ടായി. നിഷ്പക്ഷ വോട്ടർമാരിൽ നിന്നുതന്നെ ഇതിനെതിരെ പ്രതികരണമുണ്ടായതോടെയാണ് സ്ഥാനാർഥികൾ വീണ്ടും മര്യാദക്കാരായത്.

ഇപ്പോൾ കൈ പിടിത്തവും വീടിനകത്തേക്കുള്ള ഇടിച്ചുകയറ്റവും കുട്ടികളെ ലാളിക്കലുമില്ല. ഗൃഹസന്ദർശനം നടത്തി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ.

രണ്ടും മൂന്നും തവണ ഓരോ വീട്ടിലും കയറിയിറങ്ങി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടറുടെ മനസ്സിൽ ചേക്കേറാൻ വല്ലാത്ത ബുദ്ധിമുട്ടാെണന്നാണ് സ്ഥാനാർഥികളുടെ ഭാഷ്യം. മാസ്ക് മാറ്റിയാൽ വോട്ടർക്കും കുടുംബത്തിനും ഇഷ്​ടക്കേടായാലോ എന്ന ഭീതിയുമുണ്ട്​.

Tags:    
News Summary - covid spread; Candidates who 'changed the route map' of the vote seeking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.