Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
കോതമംഗലം: കഞ്ചാവുമായി യുവാവിനെ സ്‌കൂള്‍ പരിസരത്തുനിന്ന് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്ങോട്ടൂര്‍ മടത്തോത്തുപാറ കല്ലൂമടയില്‍ അഖിലിനെയാണ് (22) അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂരിലെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടയുടന്‍ കഞ്ചാവുപൊതി റോഡിലേക്ക് വലിച്ചെറിയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് പിടികൂടുകയായിരുന്നു.
അഖിൽ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ക്കുട്ടികള്‍ക്ക് അടക്കം കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണോ എന്ന് അന്വേഷിച്ചുവരുകയാണ്.
പോത്താനിക്കാട് എസ്.എച്ച്.ഒ നോബിള്‍ മാനുവല്‍, എസ്.സി.പി.ഒ കെ.എം. സലീം, ഗിരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.