വനംവകുപ്പ് കണ്ടെടുത്ത തോക്കുകളും കെണികളും
കാട്ടുപന്നി വേട്ട: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു
കോതമംഗലം: കാട്ടുപന്നിവേട്ടയിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. തോക്കുകളും കെണിയും കണ്ടെടുത്തു.
ചാരുപാറ-പോത്തുപാറ വനമേഖലയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്ന കേസിൽ അറസ്റ്റിലായ ആവോലിച്ചാൽ മണ്ഡപത്തിൽ പീറ്റർ (50), ചാരുപാറ കുമ്പാട്ട് പോൾ (67) എന്നിവരെയാണ് വനം വകുപ്പ് അധികൃതർ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. നാടൻ തോക്കും മറ്റൊരു കെണിയും കുമ്പാട്ട് പോളിെൻറ വീട്ടിൽനിന്നും മാൻ കൊമ്പ്, തോട്ട, വെടിമരുന്ന് എന്നിവ ഒളിവിലായ വെങ്ങാപ്പള്ളി ഡെന്നിയുടെ വീട്ടിൽനിന്നും കണ്ടെടുത്തു.
കാട്ടിൽ നായാട്ട് നടത്തുന്നതിനുവേണ്ടി ആവോലിച്ചാൽ സ്വദേശിയായ മണ്ഡപത്തിൽ പീറ്ററിന് ഡെന്നിയാണ് ചാരുപാറയിൽ വീട് ഏർപ്പാടാക്കി കൊടുത്തിട്ടുള്ളത്. ഇവരെക്കൂടാതെ മറ്റു ചിലരും വനംവകുപ്പിെൻറ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.