വധൂവരന്മാർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറുന്നു

വി​വാ​ഹ ദി​വ​സം കോ​വി​ഡ്​ പ്ര​തിരോ​ധ കി​റ്റു​മാ​യി വ​ധൂ​വ​ര​ന്മാ​ർ

കോ​ത​മം​ഗ​ലം: വി​വാ​ഹ ദി​വ​സം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​മാ​യി വ​ധൂ​വ​ര​ന്മാ​ർ. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യാ​യ രാ​ഹു​ൽ പ​ലേ​ക്കൂ​ന്നേ​ലും വ​ധു വി​നീ​ത​യു​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ്ര​തി​രോ​ധ കി​റ്റ് കൈ​മാ​റി​യ​ത്. ആ​തു​ര സേ​വ​ക​ർ​ക്ക് മാ​സ്കും സാ​നി​ൈ​റ്റ​സ​റും ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് എം.​യു. അ​ഞ്ജ​ലി​ക്ക് കൈ​മാ​റി.

കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​ക പ​ര​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​ന്ദി​യും വ​ധൂ​വ​ര​ന്മാ​ർ​ക്ക് വി​വാ​ഹ ആ​ശം​സ​ക​ളും ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ന​ൽ​കി. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി പി.​പി. ത​ങ്ക​പ്പ​െൻറ​യും രാ​ജി​യു​ടെ​യും മ​ക​നാ​ണ് രാ​ഹു​ൽ.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജി​ത്ത് വി​ജ​യ​ൻ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എം.​എം. പ്ര​വീ​ൺ, റ​ഫീ​ഖ് വെ​ണ്ടു​വ​ഴി, ജെ​യി​ൻ അ​യ​നാ​ട​ൻ, ധ​ന​ശാ​ന്ത് ബാ​ബു, സു​ജി​ത് ദാ​സ്, അ​ച്ചു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്.

Tags:    
News Summary - in wedding day bride and groom handed over covid diffence kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.